Sepp Blatter faces judgment by FIFA ethics court

സൂറിച്ച്: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായി. തന്റെ അഭിഭാഷകര്‍ക്കൊപ്പമാണ് അദ്ദേഹം സൂറിച്ചിലെ ഓഫീസിലെത്തിയത്.

ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയിലെ ഏറ്റവും വലിയ അഴിമതിയുടെ കേന്ദ്രബിന്ദുവായിട്ടാണ് ബ്ലാറ്ററെ വിശേഷിപ്പിക്കുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (യുവേഫ) തലവനായിരുന്ന മിഷേല്‍ പ്ലാറ്റിനി അടക്കമുള്ള വമ്പന്മാരും അഴിമതിക്കേസിന്റെ കരിനിഴലിലാണ്.

Top