റോം: സെര്‍ബിയന്‍ സ്ട്രൈക്കര്‍ ലൂക്ക ജോവിക്കിന്റെ ഇരട്ടഗോള്‍ മികവില്‍ എ സി മിലാന്‍ ഇറ്റാലിയന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ഇറ്റാലിയന്‍ ക്ലബ്ബായ കാഗിലാരിയെ പരാജയപ്പെടുത്തിയാണ് മിലാന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ നാല് ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് മിലാന്‍ സ്വന്തമാക്കിയത്.
അറ്റ്ലാന്റയും സസുവോളോയും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയിയെയാണ് മിലാന്‍ ക്വാര്‍ട്ടറില്‍ നേരിടുക. അഞ്ച് തവണയാണ് എ സി മിലാന്‍ ഇറ്റാലിയന്‍ കപ്പുയര്‍ത്തിയത്. 2003ലാണ് അവസാനമായി ജേതാക്കളായതെങ്കിലും 2018 മുതല്‍ ഇറ്റാലിയന്‍ കപ്പിന്റെ ഫൈനലിലെത്തിയിട്ടില്ല.
രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ മിലാന്‍ വീണ്ടും ഗോളടി തുടര്‍ന്നു. 50-ാം മിനിറ്റില്‍ 19കാരന്‍ ചാക ട്രോറയിലൂടെ മിലാന്‍ മൂന്നാം ഗോള്‍ നേടി. 87-ാം മിനിറ്റില്‍ പൗലോ അസ്സിയിലൂടെ കഗിലാരി തിരിച്ചടിച്ചെങ്കിലും അത് മറുപടി ഗോള്‍ മാത്രമായി അവസാനിച്ചു. ഇഞ്ചുറി ടൈമില്‍ റാഫേല്‍ ലിയോ വല കുലുക്കിയതോടെ മിലാന്‍ ആധികാരിക വിജയത്തോടൊപ്പം ക്വാര്‍ട്ടര്‍ പ്രവേശനവും ഉറപ്പിച്ചു.സ്വന്തം തട്ടകമായ സാന്‍ സിറോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലൂക്ക ജോവിക്കിലൂടെയാണ് മിലാന്‍ ഗോള്‍വേട്ട ആരംഭിക്കുന്നത്. 29-ാം മിനിറ്റിലായിരുന്നു താരത്തിന്റെ ആദ്യഗോള്‍. തിയോ ഹെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ അസിസ്റ്റായിരുന്നു മിലാന്റെ ആദ്യ ഗോളിന് വഴിവെച്ചത്. 42-ാം മിനിറ്റില്‍ ജോവിക് രണ്ടാം ഗോളും കണ്ടെത്തി. ജോവിക് നേടിയ രണ്ടുഗോള്‍ ലീഡിലാണ് മിലാന്‍ ആദ്യ പകുതി അവസാനിച്ചത്.