പാരീസ്: സെറീന വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്നു പിന്‍മാറി. മരിയ ഷറപ്പോവയുമായുള്ള നാലാം റൗണ്ട് മത്സരത്തിനു മുന്‍പാണ് സെറീന പിന്‍മാറിയത്. പേശികള്‍ക്കേറ്റ പരിക്കു കാരണമാണ് താന്‍ പിന്മാറുന്നതെന്ന് സെറീന അറിയിച്ചു. 23 ഗ്രാന്‍സ്‌ളാം കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് സെറീന. ഡബിള്‍സില്‍ സഹോദരി വീനസ് വില്ല്യംസിനൊപ്പം കളിക്കാനിറങ്ങുമോ എന്ന കാര്യവും സെറീന വ്യക്തമാക്കിയിട്ടില്ല.