ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ് വിവാഹിതയാകുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റിന്റെ സഹ സ്ഥാപകന്‍ അലക്‌സിസ് ഒഹാനിയന്‍ ആണ് വരന്‍.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. സെറീന തന്നെയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ വിവാഹം എന്നാണെന്ന് അറിയിച്ചിട്ടില്ല.
റെഡിറ്റില്‍ വിവാഹാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന കഥകള്‍ പങ്കുവെയ്ക്കുന്ന ഫോറത്തിലാണ് വിവാഹിതയാകാന്‍ പോകുന്ന കാര്യം സെറീന പുറംലോകത്തെ അറിയിച്ചത്.
ഒഹാനിയന്‍ വിവാഹാഭ്യര്‍ഥന നടത്തിയത് അടക്കമുള്ള സംഭവങ്ങള്‍ കവിതയുടെ രൂപത്തിലാണ് സെറീന അവതരിപ്പിച്ചത്. തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയ റോമില്‍ വച്ച് ഒഹാനിയന്‍ വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നുവെന്ന് സെറീന കുറിപ്പില്‍ പറയുന്നു.
സെറീനയും ഒഹാനിയനും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഇരുവരും ഇതേക്കുറിച്ച് പ്രതികരിക്കാതെ പ്രണയം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
എന്റര്‍ടെയിന്‍മെന്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയാണ് റെഡിറ്റ്. രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് കണ്ടന്റുകളും ഡയറക്ടര്‍ ലിങ്കുകളും ഷെയര്‍ ചെയ്യാം.