പാരീസ്: അമേരിക്കയുടെ വെറ്ററന്‍ താരം സെറീന വില്യംസ് വിംബിള്‍ഡണില്‍ തിരിച്ചെത്തുമെന്ന് പരിശീലകന്‍ പാട്രിക് മൗററ്റോഗ്ലോ. രണ്ടാഴ്ചയ്ക്കുള്ളില്‍ സെറീനയുടെ പരുക്ക് ഭേദമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യയുടെ മരിയ ഷറപ്പോവയ്‌ക്കെതിരെ മത്സരത്തില്‍ പരിക്കേറ്റ് പിന്‍വാങ്ങുകയായിരുന്നു സെറീന. സെര്‍വ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. ഇതോടെ മത്സരം പൂര്‍ത്തിയാക്കാതെ കളം വിടുകയായിരുന്നു.
ശാരീരികക്ഷമത വീണ്ടെടുക്കാന്‍ സെറീനയ്ക്കു 15 ദിവസം സമയമുണ്ട്. ഈ സമയത്തിനുള്ളില്‍ ശാരീരികക്ഷമതയും കളത്തിലെ വേഗവും സെറീനയ്ക്കു വീണ്ടെടുക്കാനാകുമെന്നും പരിശീകന്‍ പറഞ്ഞു.