Serena Williams beats Johanna Konta in Australian Open quarter-final

മെല്‍ബണ്‍: ബ്രിട്ടീഷുകാരിയായ എതിരാളിയും സീഡില്ലാ താരവുമായ ജൊഹാന്ന കൊന്റയെ പരാജയപ്പെടുത്തി സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍. സ്‌കോര്‍ (6-2, 6-3)

അഞ്ചാം സീഡും ചെക് താരവുമായ കരോലിന പ്ലിസോക്‌വയെ പരാജയപ്പെടുത്തിയ ക്രൊയേഷ്യന്‍ കളിക്കാരിയും സീഡില്ലാ താരവുമായ മിര്‍ജാന ലൂസിസ് ബറോനിയെയാണ് സെറീനയുടെ സെമിയിലെ എതിരാളി. ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ ആറ് തവണ മുത്തമിട്ടിട്ടുണ്ട് സെറീന.

നേരത്തെ പുരുഷ സിംഗിള്‍സിലെ തകര്‍പ്പന്‍ ജയവുമായി റോജര്‍ ഫെഡററും സെമിയില്‍ കടന്നിരുന്നു. നാട്ടുകാരന്‍ കൂടിയായ സ്റ്റാന്‍ വാവ്‌റിങ്കയാണ് സെമി പോരാട്ടത്തില്‍ ഫെഡ് എക്‌സ്പ്രസിന്റെ എതിരാളി. ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങ്കയെ വീഴ്ത്തിയാണ് നാലാം സീഡായ വാവ്‌റിങ്ക സെമിയില്‍ കടന്നത്.

Top