സെറീന വില്യംസിന് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ സീഡില്ല

sereena

പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിന് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ സീഡില്ല. ഫ്രഞ്ച് ഓപ്പണ്‍ സംഘാടകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 27 മുതല്‍ ജൂണ്‍ 10 വരെയാണ് റോളംഗ് ഗാരോയിലെ ക്ലേ കോര്‍ട്ടില്‍ മത്സരങ്ങള്‍.

2017ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയത്തിനുശേഷം ഗര്‍ഭിണിയായി പ്രസവത്തിനായി ടെന്നീസില്‍നിന്നു മാറിനിന്ന സെറീന മാര്‍ച്ച് മുതലാണു കോര്‍ട്ടിലേക്കു മടങ്ങിയത്തിയത്.

നിലവിലെ റാങ്കിംഗില്‍ 453-ാം സ്ഥാനത്താണ് 23 ഗ്രാന്‍സ് ലാം കിരീടങ്ങള്‍ നേടിയ അമേരിക്കന്‍ താരം. ഡബ്ല്യുടിഎയുടെ പ്രത്യേക റാങ്കിംഗ് നിയമപ്രകാരം സെറീന മാറിനിന്ന സമയത്തെ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് ഓപ്പണിനു നേരിട്ടു യോഗ്യത നേടിയത്.

Top