മകളെ സാക്ഷിയാക്കി സെറീന വില്യംസും അലക്സിസ് ഒഹാനിയനും വിവാഹിതരായി

ന്യൂയോര്‍ക്ക്: മകളെ സാക്ഷിയാക്കി ടെന്നീസ് താരം സെറീന വില്യംസും കാമുകന്‍ അലക്സിസ് ഒഹാനിയനും വിവാഹിതരായി.

ലോക മുന്‍ ഒന്നാം നമ്പര്‍ സെറീന വില്യംസും പ്രമുഖ വ്യവസായിയും റെഡിറ്റ് സഹ സ്ഥാപകനുമായ അലക്സിസ് ഒഹാനിയനും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു.

വ്യാഴാഴ്ച ന്യൂ ഓര്‍ലിയന്‍സിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഏകദേശം 10 ലക്ഷം ഡോളറിന്റെ ആഘോഷമാണ് അരങ്ങേറിയത്.

നഗരത്തെ നിശ്ചമാക്കിയായിരുന്നു ചടങ്ങുകള്‍ അരങ്ങേറിയത്. ചടങ്ങുകള്‍ക്കായി അധികൃതര്‍ നഗരത്തിലേക്കുള്ള വഴികളെല്ലാം അടച്ചിരുന്നു.

ബിയോണ്‍സ്, കിം കര്‍ദര്‍ഷ്യന്‍, ഇവ ലോംഗോറിയ, കരോളിനെ വോസ്നിയാക്കി, കെല്ലി റോലന്‍ഡ്, സിയറ തുടങ്ങി ലോകത്തെ പ്രമുഖ താരങ്ങള്‍ സെറീനയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി്.

ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ഫോണ്‍ കൊണ്ടുവരാന്‍ അനുവാദം ഇല്ലായിരുന്നു. ചടങ്ങുകള്‍ പുറംലോകത്തെത്തുന്നത് തടയാനായിരുന്നു ഇത്. വിവാഹചടങ്ങുകളുടെ സംപ്രേക്ഷണം മാധ്യമങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളറിന് വില്‍ക്കാനാണ് പദ്ധതി.

നീണ്ട 15 മാസത്തെ ഡേറ്റിംഗിനു ശേഷം തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്ന വിവരം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ദമ്പതികള്‍ വെളിപ്പെടുത്തിയത്.

ഈ ബന്ധത്തില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ഒളിമ്പിയ ഒഹാനിയന്‍ ജൂനിയറെന്ന കുഞ്ഞ് ഇവര്‍ക്ക് പിറന്നിരുന്നു.

Top