സിംഗപ്പൂര്‍:തോളിനേറ്റ പരിക്ക് മൂലം യുഎസ് ടെന്നീസ് താരം സെറീന വില്യംസ് സിംഗപ്പൂരില്‍ നടക്കുന്ന ഡബ്ല്യൂടിഎ ഫൈനല്‍സില്‍ നിന്ന് പിന്മാറി. വീഡിയോ സന്ദേശത്തിലൂടെ സെറീന തന്നെയാണ് യാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ ലോക രണ്ടാം നമ്പര്‍ താരമാണ് സെറീന. 22 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളുടെ ഉടമയായ സെറീന ഈ വര്‍ഷം എട്ട് ടൂര്‍ണമെന്റുകളില്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. ജര്‍മന്‍ താരം ആഞ്ചലിക് കെര്‍ബറോട് തോല്‍വി ഏറ്റുവാങ്ങിയതോടെ ഒന്നാം റാങ്കും നഷ്ടമായിരുന്നു.