സെറീന വില്യംസിന് പിന്തുണയുമായി വനിതാ ടെന്നീസ്‌ അസോസിയേഷന്‍

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ഫൈനലിനിടെ ഉണ്ടായ സംഭവങ്ങളില്‍ സെറീന വില്യംസിന് പിന്തുണയുമായി വനിതാ ടെന്നീസ്‌ അസോസിയേഷന്‍(ഡബ്ല്യു ടി എ). ഫൈനലില്‍ ചെയര്‍ അംപയര്‍ സെറീനയോട് പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ഡബ്ല്യു ടി എ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് സൈമണ്‍ പറഞ്ഞു.

അതേസമയം, ഫൈനലിനിടെ പെനാല്‍റ്റി പോയിന്റ് വിധിച്ച സെറീനയ്ക്ക് 12 ലക്ഷം രൂപ പിഴയും ചുമത്തി. സ്ത്രീയായതിനാലാണ് തനിക്കെതിരെ നടപടി ഉണ്ടായതെന്നായിരുന്നു സെറീന പ്രതികരിച്ചത്. സ്ത്രീ പുരുഷ വിവേചനം പാടില്ലെന്നും, അംപയറുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ഡബ്ല്യു ടി എ അധികൃതര്‍ പറഞ്ഞു.

അംപയര്‍ കാര്‍ലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് പതിനായിരം ഡോളറും കളിക്കിടെ കോച്ച് നിര്‍ദേശങ്ങള്‍ നല്‍കിയതിന് നാലായിരം ഡോളറും റാക്കറ്റ് നിലത്തടിച്ചതിന് മൂവായിരം ഡോളറുമാണ് സെറീനയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്. ഫൈനലില്‍ സെറീനയെ തോല്‍പിച്ച് ജപ്പാന്റെ നവോമി ഒസാക്ക ആദ്യ ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയിരുന്നു.

Top