വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് പണം തട്ടാന്‍ ശ്രമം ; സീരിയല്‍ താരം അതുല്‍ ശ്രീവ അറസ്റ്റില്‍

കോഴിക്കോട്: സീരിയല്‍ താരം അതുല്‍ ശ്രീവയെ കസബ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നും പണം തട്ടിയെന്നുമുള്ള പരാതിയിന്മേലാണ് അറസ്റ്റ്‌.

അതേ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അതുല്‍.

കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുല്‍ ശ്രീവയെന്ന് പൊലീസ് പറയുന്നു. പേരാമ്പ്ര സ്വദേശിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസിലെ മറ്റു പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

എം 80 മൂസ എന്ന ജനപ്രിയ സീരിയലിലൂടെ റിസ്വാന്‍ എന്ന കഥാപാത്രമായി പ്രേക്ഷകര്‍ക്കു പ്രിയങ്കരനായി മാറിയ താരമാണ് അതുല്‍ ശ്രീവ.

Top