ലാഹോര്‍: ഇന്ത്യ-പാക്ക് അതിര്‍ത്തിയിലെ കസൂര്‍ ഗ്രാമത്തില്‍ ഏഴു വയസുകാരി പെണ്‍കുട്ടി പീഡനത്തനിരയായി കൊല്ലപ്പെട്ടത് ഏറെ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു. കേസില്‍ കസൂര്‍ സ്വദേശിയായ ഇംമ്രാന്‍ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാള്‍ സീരിയല്‍ കില്ലറാണെന്നാണ് പൊലീസ് നിഗമനം.
ഒരു വര്‍ഷത്തിനിടെ പന്ത്രണ്ടോളം കുട്ടികള്‍ ഇതേരീതിയില്‍ കൊല്ലപ്പെട്ടതാണ് ഒരേ കുറ്റവാളി തന്നെയാകാം എല്ലാ കൊലപാതകങ്ങള്‍ക്കും പിന്നില്ലെന്ന് സംശയിക്കപ്പെടാന്‍ കാരണം. കുട്ടിയെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച ഡിഎന്‍എ സാമ്പിളും പ്രതിയുടെ ഡിഎന്‍എയും ഒന്നു തന്നെയാണെന്ന് പൊലീസ് കണ്ടെത്തി.
ഒന്നിലധികം കൊലപാതകങ്ങള്‍ നടത്തിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് കസൂരില്‍ ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാലു ദിവസം മുന്‍പ് കുട്ടിയെ കാണാതായതായി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെതിരെ നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രതികരിച്ചിരുന്നത്.