ഇന്ത്യയിൽ വാക്സിൻ ഉപയോഗ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്

ൽഹി: ഓക്സ്ഫഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ നൽകി. വാക്സിൻ അനുമതിക്കായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകുന്ന ആദ്യ ആദ്യ ഇന്ത്യൻ കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്.

കോവിഷീൽഡ് വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്ത് പുരോഗമിക്കുന്നതിനിടെയാണ് നടപടി. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസ്നൈക്കയുമായി ചേർന്നാണ് കൊവിഷീൽഡ് വാക്സിൻ പുറത്തിറക്കുന്നത്. ഐസിഎംആർ കണക്കനുസരിച്ച് സെറം ഇന്സ്റ്റിറ്റ്യൂട്ട് ഇതിനോടകം 40 മില്യൺ ഡോസ് പുറത്തിറക്കിയിട്ടുണ്ട്

Top