service bank issue

ന്യൂഡല്‍ഹി: അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കുന്ന കാര്യത്തില്‍ സഹകരണമേഖലയ്ക്ക് ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കാന്‍ തീരുമാനിക്കുന്നതെന്നാണ് വിവരം.

ഏതൊക്കെ തരത്തിലാകും ഇളവുകള്‍ എന്നതു സംബന്ധിച്ചു ധനമന്ത്രാലയം അന്തിമ തീരുമാനമെടുക്കുന്നതേയുള്ളൂ. റിസര്‍വ് ബാങ്കിനും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കള്ളപ്പണം തടയുന്നതിനുള്ള നടപടികളെ ബാധിക്കാതെയാകും തീരുമാനം. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അമിത് ഷാ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി.

കള്ളനോട്ട് തിരിച്ചറിയാനുള്ള സംവിധാനമില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു നോട്ട് മാറ്റി നല്‍കുന്നതില്‍നിന്നു സഹകരണ മേഖലയെ ഒഴിവാക്കിയത്

സഹകരണമേഖലയിലെ സമരം ഗുജറാത്തിലടക്കം നടക്കുന്ന സാഹചര്യത്തിലാണ് ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

Top