തിരുവനന്തപുരം: സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേന്ദ്ര ധനമന്ത്രിയുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും ഗുണമുണ്ടാകുമെന്നു പ്രതീക്ഷയില്ലെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
പ്രധാനമന്ത്രി സമയം അനുവദിച്ചാലും ഇനി കൂടിക്കാഴ്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചയ്ക്ക് ഒരു ദിവസവും സമയമില്ലെന്നു പ്രധാനമന്ത്രി പറയുമ്പോള്‍ അതിന്റെ ലക്ഷ്യം വ്യക്തമാണ്. സഹകരണ മേഖല സംബന്ധിച്ച പ്രശ്‌നം പരിഗണിക്കാമെന്നു നിരവധി തവണ കേന്ദ്ര ധനമന്ത്രി ഉറപ്പു പറഞ്ഞിട്ടും ഒരു ഫലവും കണ്ടില്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.