ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ അദ്ധ്യക്ഷനും ചീഫ് ജസ്റ്റിസുമായ ടി.എസ്.താക്കൂര്‍ അവധി ആയതിനാലാണ് ഈ തീരുമാനം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കേസ് പരിഗണിക്കാനിരുന്നത്.
സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന നബാര്‍ഡിന്റെ റിപ്പോര്‍ട്ട് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
പണമിടപാടുകള്‍ക്ക് അനുമതി നല്‍കാത്ത റിസര്‍വ് ബാങ്ക് നടപടി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി 14 ജില്ലാ സഹകരണ ബാങ്കുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജില്ലാ ബാങ്കുകളുടെ മേല്‍ ആര്‍.ബി.ഐയുടെ നിരീക്ഷണമില്ലെന്ന് കേന്ദ്രം വാദിച്ചിരുന്നു.