ഇന്ത്യന്‍ ആഭ്യന്തര ഓഹരി സൂചികകള്‍ ഇന്നും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഇന്ത്യന്‍ ആഭ്യന്തര ഓഹരി സൂചികകള്‍ ഇന്നും വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 17300 ന് തൊട്ടുമുകളിലാണ് ഇന്ന് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 104.67 പോയിന്റ് താഴ്ന്നു. 0.18 ശതമാനമാണ് നഷ്ടം. 57892.01 പോയിന്റിലാണ് ബോംബെ ഓഹരി സൂചിക ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 0.10 ശതമാനം താഴേക്ക് പോയി. 17.60 പോയിന്റ് ഇടിഞ്ഞ ദേശീയ ഓഹരി സൂചിക 17304.60 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരികളില്‍ 1241 എണ്ണം ഇന്ന് നേട്ടമുണ്ടാക്കിയെങ്കിലുപം 2042 ഓഹരികളുടെ മൂല്യം ഇന്ന് ഇടിഞ്ഞത് തിരിച്ചടിയാണ്. 100 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായിട്ടില്ല. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, അള്‍ട്രാടെക് സിമന്റ്, ഇന്റസ്ഇന്റ് ബാങ്ക്, യുപിഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ ഇന്ന് കൂടുതല്‍ തിരിച്ചടി നേരിട്ടവ.

ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്റസ്ട്രീസ്, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഇന്ന് ഉയര്‍ന്നു. മേഖലാ സൂചികകളില്‍ ബാങ്കിങ് സെക്ടറി മാത്രം ഇന്ന് ഒരു ശതമാനം ഇടിവുണ്ടായി. പവര്‍ സെക്ടര്‍ ഓഹരികളുടെ മൂല്യം ഇന്ന് രണ്ട് ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

Top