ക്യാപിറ്റോള്‍ ആക്രമണക്കേസിൽ ട്രംപിന് തിരിച്ചടി; ‘പൊതുജനതാത്പര്യം പ്രധാനം’

വാഷിങ്ടണ്‍: ജനുവരി ആറിന് നടന്ന ക്യാപിറ്റോള്‍ ആക്രമണത്തില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നേക്കാവുന്ന വൈറ്റ് ഹൗസ് രേഖകള്‍ സംഭവം അന്വേഷിക്കുന്ന പ്രതിനിധി സഭാ കമ്മിറ്റിക്ക് കൈമാറാന്‍ യുഎസ് കോടതി ഉത്തരവ്.

മുന്‍ പ്രസിഡന്റ് എന്ന നിലയ്‌ക്ക് ആശയവിനിമയ, സന്ദർശകരേഖകള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള പ്രത്യേകാവകാശം ഉണ്ടെന്നു കാട്ടി രേഖകൾ പുറത്തുവിടുന്നതിന് സ്റ്റേ ആവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പൊതുജനതാൽപ്പര്യപ്രകാരം രേഖകള്‍ വിട്ടുനല്‍കേണ്ടതുണ്ടെന്ന് അറിയിച്ച കോടതി ട്രംപിന്റെ ഹര്‍ജി തള്ളി.

 

Top