ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ എസ്.എ.ആര്‍ ഗീലാനിയുടെ ജാമ്യാപേക്ഷ പട്യാല കോടതി തള്ളി. ഡല്‍ഹി പ്രസ് ക്ലബ്ബില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്നാരോപിച്ചാണ് ഗീലാനിയെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു അദ്ദേഹം. ജാമ്യാപേക്ഷ തള്ളിയതോടെ ഗീലാനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദേശദ്രോഹക്കുറ്റമാണ് ഗീലാനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ചടങ്ങില്‍ പാര്‍ലമെന്റാക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനായ അഫ്‌സല്‍ ഗുരുവിന് അനുകൂലമായും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയെന്നും ആരോപിച്ചാണ് ഗീലാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
2001ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ വിചാരണ കോടതി ആദ്യം വധശിഷയ്ക്ക് വിധിയ്ക്കുകയും പിന്നീട് ഇളവ് ലഭിച്ച് 9 വര്‍ഷം തടവായി ശിക്ഷ പരിമിതപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മതിയായ തെളിവില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ തടവിന് ശേഷം സുപ്രീം കോടതി ഗിലാനിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.