ത്രിപുരയിൽ തൃണമൂലിന് തിരിച്ചടി; സംസ്ഥാന അധ്യക്ഷൻ പാർട്ടി വിട്ടു

ഗുവാഹത്തി : ത്രിപുരയിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പിജുഷ് കാന്തി ബിശ്വാസ് പാർട്ടി വിട്ടു. തൃണമൂൽ ദേശീയ അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് അയച്ച കത്തിലൂടെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നുൾപ്പെടെ രാജിവയ്ക്കുന്നതായി അറിയിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് പിജുഷ് കോൺഗ്രസ് വിട്ട് തൃണമൂലിൽ എത്തിയത്. ത്രിപുരയിലെ പ്രധാന നേതാവായ അദ്ദേഹം മുതിർന്ന അഭിഭാഷകനുമാണ്.

Top