വിജയ്‌ സേതുപതി മിഷ്‌കിന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തിറങ്ങി

ക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മിഷ്‌കിന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തിറങ്ങി. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിന് ‘ട്രെയിന്‍’ എന്നാണ് പേര്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ടൈറ്റില്‍ പ്രഖ്യാപനം. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനുവാണ് നിര്‍മ്മാണം.

ഒക്ടോബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മുറി മീശയും കട്ടി കണ്ണടയുമായുള്ള സേതുപതിയുടെ റെട്രോ ലുക്ക് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇത് മിഷ്‌കിന്‍ ചിത്രത്തിലേതാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ താടിയും കൊമ്പന്‍ മീശയുമാണ് കഥാപാത്രത്തിന്. സേതുപതിക്ക് വ്യത്യസ്ത ലുക്കുകള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

മലയാളി ഛായാഗ്രാഹക ഫൗസിയ ഫാത്തിമയും സിനിമയുടെ ഭാഗമാണ്. മിഷ്‌കിനൊപ്പം ‘പിസാസ് 2’ല്‍ സേതുപതി അഭിനയിച്ചിട്ടുണ്ട്. ആന്‍ഡ്രിയ ജെറിമിയ നായികയായ സിനിമയില്‍ അതിഥി വേഷമായിരുന്നു വിജയ് സേതുപതിക്ക്. 2020ല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പിസാസ് 2ന്റെ റിലീസ് നീളുകയായിരുന്നു. ‘ജവാന്‍’ ആണ് അവസാനം തിയേറ്ററുകളില്‍ എത്തിയ വിജയ് സേതുപതി ചിത്രം. ശ്രീരാം രാഘവന്‍ സംവിധാനം ചെയ്യുന്ന ‘മെറി ക്രിസ്മസ്’ ആണ് റിലീസിനൊരുങ്ങുന്നത്. 2024 ജനുവരി 12 ആണ് റിലീസ് തീയതി. ‘വിടുതലൈ പാര്‍ട്ട് 2’, ‘മഹാരാജ’ എന്നീ സിനിമകളും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നു.

Top