സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളുടെ അഞ്ചാം ഭാഗം വരുന്നു. എന്നാല്‍ മറ്റു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ തിരക്കഥയുമായാണ് പുതിയ ചിത്രം എത്തുന്നത്.
ചിത്രത്തിന്റെ പുറത്തിറങ്ങിയ ഭാഗങ്ങളില്‍ കേസ് അന്വേഷിക്കുന്ന സിബിഐ അവസാനം പ്രതിയെ കണ്ടെത്തുന്നതോടെയാണ് അവസാനിക്കുന്നത്. എന്നാല്‍ പുതിയ ചിത്രത്തില്‍ സേതുരാമയ്യര്‍ ഏറ്റെടുക്കുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കേസിനെ കുറിച്ചാണ് പറയുന്നത്.
കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്വേഷകന് കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടും കേസ് തെളിയിക്കാനാകാത്ത അവസ്ഥയാണ് ഉണ്ടാവുന്നതെന്ന് തിരക്കഥാകൃത്ത് എസ.എന്‍.സ്വാമി പറയുന്നു.
ഇത് സേതുരാമയ്യരുടെ അന്വേഷണത്തിന്റെ കഥപറയുന്ന അവസാന ചിത്രമായിരിക്കുമെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥകളുമായി എത്താന്‍ കഴിയുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും അതെന്നാണ് സ്വാമി പറയുന്നത്.
ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ സായികുമാറും രഞ്ജീപണിക്കരും മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ മറ്റു ഭാഗങ്ങളില്‍ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ല.