ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ ഹിമപാതത്തില്‍ ഏഴു സൈനികരെ കാണാനില്ല. പട്രോളിങ്ങ് സംഘത്തില്‍ ഉണ്ടായിരുന്ന ഏഴു സൈനികരെയാണ് കാണാതായത്.
ഞായറാഴ്ച കമെംഗ് സെക്ടറിലെ മലനിരയിലാണ് സംഭവം. പട്രോളിങ്ങ് സംഘം ഹിമപാതത്തില്‍ അകപ്പെടുകയായിരുന്നു. സൈനികരെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം സൈന്യം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോശം കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെടുന്നതെന്ന് സൈന്യം വ്യക്തമാക്കുന്നു. കടുത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് ഹിമപാതം സംഭവിച്ചത്.
ഹിമപാതത്തില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിന് വിദഗ്ധ സംഘത്തെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. വ്യോമസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.