ഗുവാഹാട്ടി: റിപ്പബ്ലിക് ദിനത്തില്‍ അസമിലെ മൂന്നു ജില്ലകളില്‍ ഏഴ് ഇടങ്ങളിലായി സ്‌ഫോടനം നടന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
നിരോധിത സംഘടനയായ ഉള്‍ഫയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കന്‍ അസമില്‍ ദിബ്രുഗഢ്, ടിന്‍സുകിയ, ഛരായ്ദിയോ ജില്ലകളിലെ ഏഴിടങ്ങളിലാണ് വ്യാഴാഴ്ച രാവിലെ ഒരേ സമയം സ്‌ഫോടനമുണ്ടായത്.
ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നും ആര്‍ക്കും പരിക്കില്ലെന്നും അസം ഡിജിപി മുകേഷ് സാഹെ അറിയിച്ചു.
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ഉള്‍ഫ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.