അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ കാർ കുളത്തിലേക്കു മറിഞ്ഞ് 7 മരണം. മരിച്ചവരിൽ രണ്ട് പൊലീസുകാരുമുൾപ്പെടുന്നു. കനത്ത മൂടൽമഞ്ഞ് മൂലം ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടകാരണം. അലിഗഡിലെ ചാരാ റോഡിനു സമീപമാണ് അപകടമുണ്ടായത്.
ഡൽഹി, യുപി സംസ്ഥാനങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് തുടരുകയാണ്. പല ട്രെയിൻ സർവീസുകളെയും മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്. ഡൽഹിയിൽ 18 ട്രെയിനുകൾ റദ്ദാക്കിയിരുന്നു. 43 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഏഴ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു.