മധ്യപ്രദേശില്‍ ഏഴ് ഡെല്‍റ്റ പ്ലസ് കേസുകള്‍ സ്ഥിരീകരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഏഴു പേരില്‍ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. രണ്ടു പേര്‍ മരിച്ചു. ഇവര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മുന്‍പ് ആദ്യ ഡോസോ രണ്ടു ഡോസുമോ സ്വീകരിച്ച മൂന്നു രോഗികള്‍ രോഗമുക്തി നേടുകയോ ഗുരുതര പ്രശ്നങ്ങളില്ലാതെയോ ഹോം ഐസൊലേഷനില്‍ കഴിയുകയോ ചെയ്യുന്നുണ്ട്. വാക്സിന്‍ സ്വീകരിക്കാത്ത രണ്ടു പേര്‍ക്കും ഡെല്‍റ്റ പ്ലസ് വകഭേദത്തെ പരാജയപ്പെടുത്താന്‍ സാധിച്ചു. ഇതില്‍ ഒരാള്‍ 22 വയസ്സുള്ള സ്ത്രീയും മറ്റേയാള്‍ രണ്ടു വയസ്സുള്ള കുഞ്ഞുമാണ്.

രോഗം സ്ഥിരീകരിച്ച ഏഴു പേരില്‍ മൂന്നു പേര്‍ ഭോപ്പാലില്‍ നിന്നും രണ്ടു പേര്‍ ഉജ്ജയിനില്‍ നിന്നുമാണ്. ഏഴു പേര്‍ക്കും കഴിഞ്ഞ മാസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിക്കുന്നത് ജൂണിലാണ്.

 

Top