ന്യൂ ഡൽഹി: കടല്‍ക്കൊലക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരുക്കേറ്റ ഏഴ് മല്‍സ്യത്തൊഴിലാളികള്‍ സുപ്രിംകോടതിയില്‍. സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യം.
സംഭവത്തില്‍ പരുക്കേറ്റതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. നഷ്ടപരിഹാര വിതരണം സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഹര്‍ജി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് ഓഗസ്റ്റ് രണ്ടിന് പരിഗണിക്കും.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു കോടതിയിലായതിനാല്‍ വാദം കേള്‍ക്കല്‍ മാറ്റുകയായിരുന്നു. പത്ത് കോടി രൂപ നഷ്ടപരിഹാരം കെട്ടിവച്ച സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് സുപ്രിംകോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു. തുക വിതരണം ചെയ്യാന്‍ ഹൈക്കോടതിയെയും ചുമതലപ്പെടുത്തി.