കേരളത്തിലെ ഏഴ് മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ ഏഴ് മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനനാനുമതി മെഡിക്കല്‍ കൗണ്‍സില്‍ ഒാഫ് ഇന്ത്യ നിഷേധിച്ചു.

ഇതോടെ ആയിരത്തോളം മെഡിക്കല്‍ സീറ്റുകള്‍ കേരളത്തിന് നഷ്ടമാകും. 150 സീറ്റുകള്‍ വീതം ആകെ 900 സീറ്റുകളാണുള്ളത്. അടുത്ത രണ്ടു വര്‍ഷത്തേക്കാണ് വിലക്ക്.

മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതാണ് പ്രവേശനാനുമതി നിഷേധിക്കാന്‍ കാരണം.

ഇടുക്കി, കണ്ണുര്‍ മെഡിക്കല്‍ കോളേജുകള്‍, വര്‍ക്കല എസ്.ആര്‍ കോളേജ്, ഡി.എം വയനാട്, തൊടുപുഴ അല്‍ അസഹര്‍, അടൂരിലെ മൗണ്ട് സിയോണ്‍ എന്നീ മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി നിഷേധിച്ചത്.

Top