രാജ്യത്ത് സുരക്ഷിമായ കാറുകളിൽ ആദ്യ പത്തിൽ ഏഴും ഇന്ത്യൻ വാഹനങ്ങൾ

ഗ്ലോബൽ എൻസിഎപി പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 കാറുകളുടെ പട്ടികയിൽ മഹീന്ദ്രയും ടാറ്റ മോട്ടോഴ്‍സും ആധിപത്യം പുലർത്തുന്നു. ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവാണ് റിപ്പോര്‍ട്ട് പ്രസിദീകരിച്ചത്. ഇന്ത്യൻ കാറുകൾക്കായുള്ള ഗ്ലോബൽ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് അനുസരിച്ചാണ് കാറുകളുടെ സുരക്ഷ കണക്കാക്കുന്നത്. അടുത്ത കാലത്തായി, സുരക്ഷിത കാറുകളുടെ പട്ടികയിൽ ഇന്ത്യൻ കമ്പനികൾ ഉൾപ്പെടുന്നതായും റിപ്പോർട്ടിൽ പറ‌യുന്നുണ്ട്.

മറ്റ് സ്ഥാനങ്ങളിൽ ഹോണ്ട, ടൊയോട്ട, ഫോക്സ്‌വാഗൺ എന്നിവയാനുള്ളത്. ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയ കാറുകളാണ് ആദ്യത്തെ അഞ്ച് സ്ഥാനങ്ങൾ നേടിയത്. ടാറ്റാ പഞ്ച്, എക്സ്‍യുവി 300, അള്‍ട്രോസ്, നെക്സോണ്‍, എക്സ്‍യുവി700 എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അവസാനത്തെ അഞ്ച് സ്ഥാനങ്ങലിലുള്ള കാറുകൾ 4-സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്. ഹോണ്ട ജാസ്, ടൊയോട്ട അർബൻ ക്രൂയിസർ, മഹീന്ദ്ര മറാസോ, ഫോക്‌സ്‌വാഗൺ പോളോ, മഹീന്ദ്ര ഥാർ എന്നിവ ഈ പട്ടികയിൽ ഉള്ളത്.

കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ മഹീന്ദ്ര XUV700 കൂടുതൽ സ്‌കോർ ചെയ്തു. ഥാര്‍, ടാറ്റാ പഞ്ച്, XUV300, ടൊയോട്ട അർബൻ ക്രൂയിസർ എന്നിവയാണ് തൊട്ടുപിന്നിൽ. ടൊയോട്ട അർബൻ ക്രൂയിസർ, റീബാഡ്‍ജ് ചെയ്‍ത മാരുതി സുസുക്കി ബ്രെസയും സുരക്ഷിതമായ പത്ത് വാഹനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചെന്നതും ശ്രദ്ധേയമാണ്.

Top