കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം ; പ്രതികളായ ഏഴു പേരെയും തിരിച്ചറിഞ്ഞു

കൊച്ചി : കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ ഏഴു പേരെയും ആക്രമണത്തിനിരയായ അജയഘോഷ് തിരിച്ചറിഞ്ഞു. എറണാകുളം സബ്ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളായ ജയേഷ്, രാജേഷ്, ജിതിന്‍, അന്‍വറുദ്ദീന്‍, ഗിരിലാല്‍, വിഷ്ണുരാജ്, കുമാര്‍ എന്നിവരെയാണ് അജയഘോഷ് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ മാസം 21ന് പുലര്‍ച്ചെയാണ് സുരേഷ് കല്ലട ബസിലെ മൂന്ന് യാത്രക്കാരെ ജീവനക്കാര്‍ വൈറ്റിലയില്‍ മര്‍ദിച്ചത്. സംഭവത്തില്‍ പ്രതികളായ ഏഴ് പേരെ കസ്റ്റഡിയിലെടുത്ത് എറണാകുളം സബ്ജയിലിലേക്കായിരുന്നു മാറ്റിയത്.

Top