തലശേരി: കതിരൂര്‍ കാപ്പുമ്മല്‍ പാനുണ്ടയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തിലുണ്ടായ ബോംബേറില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ബോംബേറില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരായ പാനുണ്ട കൈലാസത്തില്‍ ശ്രീദേവ് (29) വി.കെ.ഹൗസില്‍ ഷമില്‍ ബാബു (21) നിലാമ്പല്ലി വീട്ടില്‍ ശ്യാംജിത്ത് (23) കണ്ടുകുളം വീട്ടില്‍ രജിനേഷ് (25) എന്നിവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ് സാരമായ പരുക്കുകളോടെ ബിജെപി പ്രവര്‍ത്തകരായ എരുവട്ടി കാരയില്‍കണ്ടി വീട്ടില്‍ പ്രശാന്ത് (42), ശങ്കരനെല്ലൂര്‍ വലിയപറമ്പത്ത് മഞ്ജുനാഥ് (18), പാച്ച പൊയ്ക സുപ്രിയ നിവാസില്‍ ആദര്‍ശ് (20) എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തു നിന്നും പൊട്ടാത്ത ഒരു ബോംബും രണ്ട് ബൈക്കുകളും കണ്ടെടുത്തു.
ഓഫീസിനു സമീപം ഇരിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെ അഞ്ച് ബൈക്കുകളിലെത്തിയ ബിജെപി-ആര്‍എസ്എസ് സംഘം ബോംബെറിയുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രദേശത്ത് പൊലീസ് പെട്രോളിംഗ് ശക്തമാക്കി.