ജമ്മു കശ്മീര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തി ജില്ലകളായ സാംബ, പൂഞ്ച് മേഖലകളിലെ ഇന്ത്യന്‍ ഔട്ട് പോസ്റ്റുകളില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണം.
ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാരുപ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു.
ജമ്മുവിലെയും സാംബയിലെയും അന്താരാഷ്ട്ര അതിര്‍ത്തിയായ അരിന, ആര്‍.എസ് പുര, രാംഘട്ട് മേഖലകളില്‍ കഴിഞ്ഞ ദിവസം വൈകിട്ടു മുതല്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം നടത്തി ക്കൊണ്ടിരിക്കുകയാണ്.
അതിനാല്‍, അതിര്‍ത്തികളില്‍ നിന്ന് 500ഓളം പേരെ പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്.
20,000ഓളം പേര്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ നിന്ന് മാറി ദിവസങ്ങളായി താത്ക്കാലിക ക്യാമ്പില്‍ കഴിയുകയാണ്.