പാലക്കാട്: പാലക്കാട് എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഏഴ് പൊലീസുകാര്‍ ക്രൈംബ്രാഞ്ച് എസ്പിക്ക് മുന്നില്‍ കീഴടങ്ങി. എന്‍. റഫീഖ്, എം. മുഹമ്മദ് ആസാദ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, വി. ജയേഷ്, കെ.സി. മഹേഷ്, പ്രതാപന്‍ എന്നിവരാണ് കീഴടങ്ങിയത്.
ആദിവാസി വിഭാഗത്തില്‍പെട്ട കുമാറിനെ ജാതീയമായും മാനസികമായും പീഡിപ്പിച്ച ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി സസ്‌പെന്റ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം നിരസിച്ചതോടെയാണ് ഏഴുപേരും കീഴടങ്ങിയത്. ഇവരെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.
കല്ലേക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരനായ കുമാറിനെ കഴിഞ്ഞ 25 ന് രാത്രിയാണ് ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപത്ത് കുമാറിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കാണപ്പെട്ടത്.ക്യാമ്പിലെ ജാതി വിവേചനവും മാനസിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി.