സെവന്‍ സീറ്റര്‍ ഹാരിയര്‍ എസ്യുവി ഇന്ത്യന്‍ വിപണിയില്‍

സെവന്‍ സീറ്റര്‍ ഹാരിയര്‍ എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോര്‍സ്. ലാന്‍ഡ് റോവര്‍ ഡി8നോട് സാദൃശ്യമുള്ള ഒമേഗ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോമാണ് ഏഴ് സീറ്റര്‍ ഹാരിയറിന് ആധാരമാവുന്നത്. മാത്രമല്ല, കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയാണ് പുത്തന്‍ ഹാരിയറില്‍ ഉപയോഗിക്കുക. നിലവില്‍ എച്ച്7എക്‌സ് കോഡ് നാമത്തിലാണ് പുതിയ ഏഴ് സീറ്റര്‍ ഹാരിയര്‍ അറിയപ്പെടുന്നത്.

പിന്നീട് നിരവധി തവണ പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണുകളില്‍ കുടുങ്ങിയിട്ടുണ്ട് പുതിയ ഹാരിയര്‍. നിലവിലുള്ള ഹാരിയറിനെക്കാളും 62 എംഎം അധികം നീളം പുതിയ ഏഴ് സീറ്റര്‍ ഹാരിയറിനുണ്ട്. കൂടാതെ പുതിയ അലോയ് വീലുകളും വീതിയുള്ള സ്‌പോര്‍ടി ടയറുകളും പുത്തന്‍ ഹാരിയറിന് ലഭിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ടെയില്‍ എന്നിവയിലാമ്പുകള്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

Top