സെവന്‍ സീറ്റര്‍ ടാറ്റ ഹാരിയര്‍ ഈ വര്‍ഷം വിപണിയിലേക്ക്

ടാറ്റ ഹാരിയര്‍ സെവന്‍ സീറ്റര്‍ മോഡല്‍ ഈ വര്‍ഷം നിരത്തിലെത്തിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഹാരിയറിന്റെ രണ്ട് മോഡലുകളും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഏഴ് സീറ്റര്‍ ഹാരിയര്‍ നിരത്തിലെത്തുമ്പോള്‍ 16 ലക്ഷം മുതല്‍ 21 ലക്ഷം രൂപ വരെ വിലയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹാരിയറിന്റെ ഫൈവ് സീറ്റര്‍ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്ന ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് സെവന്‍ സീറ്ററിലും നല്‍കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ അടിത്തറ. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം.

ഏഴ് സീറ്റിലേക്ക് മാറുന്ന ഹാരിയറില്‍ ഒരുനിര സീറ്റ കൂടുതലായിരിക്കും. രണ്ട് പേര്‍ക്കുള്ള സീറ്റുകളാണ് മൂന്നാം നിരയില്‍ ഒരുക്കുന്നത്. 4660 എംഎം ആയിരിക്കും ഈ മോഡലിന്റെ നീളം.

അഞ്ച് സീറ്റര്‍ ഹാരിയറില്‍ നല്‍കുന്ന 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനായിരിക്കും സെവന്‍ സീറ്ററിലും നല്‍കുക. ഇത് 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതിലും പ്രവര്‍ത്തിക്കുക.

Top