തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം, ഏഴു വിഘടനവാദി നേതാക്കള്‍ അറസ്റ്റില്‍

arrest

ശ്രീനഗര്‍: കാഷ്മീര്‍ താഴ് വരയിലെ തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ ഏഴു വിഘടനവാദി നേതാക്കള്‍ അറസ്റ്റില്‍.

മുതിര്‍ന്ന വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനിയുടെ മരുമകന്‍ അല്‍താഫ് അഹമ്മദ് ഷാ ഉള്‍പ്പെടെ ഏഴു പേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തത്.

ഈദ് ആഘോഷങ്ങളോട് അനുബന്ധിച്ച് അല്‍താഫ് അഹമ്മദ് ഷായെ ജമ്മു കാഷ്മീര്‍ പോലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. അല്‍താഫിനെ കൂടാതെ ഗീലാനിയുടെ അടുത്ത അനുയായിയും തെഹ്രീക് ഇ ഹുറിയത് വക്താവുമായ അയാസ് അക്ബര്‍, പീര്‍ സൈഫുള്ള എന്നിവരും അറസ്റ്റിലായി. അറസ്റ്റിലായവരുടെ വീടുകളില്‍ കഴിഞ്ഞ മാസം എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. തെഹ്രീക് ഇ ഹുറിയതിലെ ഒഴിച്ചുകൂടാനാവാത്ത ശക്തിയാണ് അല്‍താഫ് അഹമ്മദ് ഷാ.

തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരന്‍ ഹാഫിസ് സയിദും പ്രതിയാണ്. കൂടാതെ, ഹുറിയത് കോണ്‍ഫറന്‍സ്, ഹിസ്ബുള്‍ മുജാഹുദീന്‍, ദുഖ്താറന്‍ ഇ മിലാത് തുടങ്ങിയ സംഘടനകളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

Top