അയ്യപ്പ വിളക്കിന് എത്തിയ ആന ഇടഞ്ഞു ; 17 വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ELEPHANT RAN AMOK

പാലക്കാട്: എലപ്പുള്ളി പാറ ശിവക്ഷേത്രത്തിലെ അയ്യപ്പ വിളക്കിന് എത്തിയ ആന ഇടഞ്ഞു. അയ്യപ്പ വിളക്കിനായി എത്തിച്ച മൂന്ന് ആനകളില്‍ തടത്താവളം ശിവന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്.

മൂന്നു മണിക്കൂറോളം ആനപ്പുറത്ത് കുടുങ്ങിയ ഉണ്ണികൃഷ്ണന്‍ എന്ന 17 വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മദ്യലഹരിയിലായിരുന്ന ആനയുടെ പാപ്പാന്‍ രാവിലെ മുതല്‍ ആനയെ ഉപദ്രവിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

നാലു പേരാണ് ഇടഞ്ഞപ്പോള്‍ ആനപ്പുറത്ത് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ ആദ്യംതന്നെ രക്ഷപ്പെട്ടു. സമീപത്തെ കടകളില്‍ നാശനഷ്ടം വരുത്തിയ ആന നിരവധി വാഹനങ്ങളും കുത്തിമറിച്ചു.

Top