ഇസ്ലാമാബാദ്: പാകിസ്ഥാന്‍ നഗരമായ ക്വറ്റയില്‍ നടന്ന മത റാലിക്കു സമീപം നടന്ന ചാവേര്‍ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വിഭാഗീയ സായുധ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയായ അഹ്ലെ സുന്നത്ത് വാള്‍ ജമ്മത്ത് (എ.എസ്.ഡബ്ല്യു.ജെ) സംഘടിപ്പിച്ച പരിപാടിക്ക് സമീപമാണ് തിങ്കളാഴ്ച സ്ഫോടനം നടന്നത്.
ബൈക്കിലെത്തിയ ആക്രമിയെ പൊലീസ് തടഞ്ഞുവെച്ചു. ഉടന്‍ തന്നെ ആക്രമി റാലിക്ക് നേരെ കുതിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ആഭ്യന്തരമന്ത്രി സിയ ലാംഗോവ് പറഞ്ഞു.