കൊറോണ; ആഭ്യന്തര മേഖലയിലുണ്ടായ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍നടപടി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ആഭ്യന്തരവ്യവസായ മേഖലയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍
ഉടന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു. ചൈനയില്‍ വൈറസ് പടര്‍ന്നതിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി വ്യവസായ പ്രതിനിധികളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ധനമന്ത്രി.

വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിച്ച് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.
കൊറോണ വൈറസ് കാരണം വിലക്കയറ്റം ഉണ്ടാകുമോ എന്നതിനെക്കുറിച്ച് ഇതുവരെ ആശങ്കകള്‍ ഒന്നുമില്ല. മേക്ക് ഇന്‍ ഇന്ത്യ സംരംഭങ്ങള്‍ നേരിട്ട പ്രത്യാഘാതത്തെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Top