Severe suspense over Jaya’s health : Apollo Hospital Latest Bulletin

ചെന്നെ:അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയലളിതയുെട ആരോഗ്യസ്ഥിതി സംബന്ധിച്ച് അധികൃതര്‍ മെഡിയ്ക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയത്.

മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിയ്ക്കുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് വിശദീകരണം. മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നതിനാല്‍ നിലവിലെ മരുന്നുകള്‍ തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അണ്ണാ ഡിഎംകെ നേതൃത്വവും അറിയിച്ചു.

സെപ്റ്റംബര്‍ 22നാണു പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം മെഡിക്കല്‍ ബുളളറ്റിനെത്തിയതോടെ അണികളും ശാന്തരായിട്ടുണ്ട്.തല്‍ക്കാലം സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇളവു വരുത്തേണ്ടെന്നാണ് പൊലീസ് തീരുമാനം.

Top