തിരുവനന്തപുരം: ബഹ്റൈന്‍ കേന്ദ്രമാക്കി മലയാളി പെണ്‍കുട്ടികളെ വില്‍ക്കുന്ന സംഘത്തിന്റെ ഇടപാടുകള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ഇടനിലക്കാരുടെ ഡ്രൈവര്‍ ഫോണില്‍ ബന്ധപ്പെട്ട യുവാവുമായി നടത്തിയ സംഭാഷണം മനോരമ ന്യൂസിനു ലഭിച്ചു. ഒന്‍പതു പെണ്‍കുട്ടികളുടെ ചിത്രങ്ങളും സംഘം കൈമാറി. സംഘത്തിന്റെ കൈവശം അറുപതിലേറെ യുവതികളുണ്ടെന്നാണു സൂചന.
റാക്കറ്റിലെ മുഴുവന്‍ കണ്ണികളെയും കുടുക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ശൃംഖലയുടെ കെണിയില്‍പ്പെട്ടു വിദേശത്ത് എത്തുന്ന യുവതികളെ നിര്‍ബന്ധിത ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചിരുന്ന ആലുവ സ്വദേശി മുജീബിന്റെയും കൂട്ടാളികളുടെയും ഡ്രൈവര്‍ ഇടപാടുകാരനെന്ന വ്യാജേനെ ഫോണില്‍ ബന്ധപ്പെട്ട യുവാവുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്.