Sex relation with Saritha included OOmmen chandy;Biju Radhakrishnan

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ തട്ടിപ്പു കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ വീണ്ടും ആരോപണവുമായി രംഗത്ത്. ഉമ്മന്‍ചാണ്ടി സരിതയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന് മുമ്പാകെ മൊഴി നല്‍കി.

ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, എ.പി.അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ആര്യാടന്‍ ഷൗക്കത്ത്, അനില്‍ കുമാറിന്റെ പേഴ്‌സണണല്‍ അസിസ്റ്റന്റ് നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചതെന്നും ബിജു മൊഴി നല്‍കി.

ദൃശ്യങ്ങള്‍ സരിത തന്നെയാണ് ശേഖരിച്ചത്. അഞ്ചു പേരുടെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ കാണിച്ചു. ആറാമത്തേത് മുഖ്യമന്ത്രിയുടേതായിരുന്നതിനാല്‍ അദ്ദേഹത്തെ കാണിച്ചില്ല. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ കണ്ട താന്‍ പോലും ഞെട്ടിപ്പോയെന്നും ബിജു പറഞ്ഞു.

മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമായി അഞ്ചരക്കോടി രൂപ നല്‍കിയെന്ന് നേരത്തെ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. ടീം സോളാറിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ബിജു പറഞ്ഞിരുന്നു.

Top