ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസിനെതിരായ ലൈംഗിക പീഡന പരാതി തള്ളിയതിന് പിന്നാലെ. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ പീഡന പരാതി അന്വേഷിച്ച ആഭ്യന്തര സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി രംഗത്ത്.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് യുവതി സമിതി അധ്യക്ഷന്‍ ജസ്റ്റീസ് ബോബ്ദെയ്ക്ക് കത്തയച്ചു. നേരത്തെ, അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യമാക്കില്ലെന്ന് സമിതി വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് ചീഫ് ജസ്റ്റീസിന് കൈമാറിയിരുന്നു.
ചീഫ് ജസ്റ്റീസിനെതിരായ യുവതിയുടെ ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് തിങ്കളാഴ്ച അന്വേഷണ സമിതി പരാതി തള്ളിയത്.