പത്ത് വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകന് 41 വർഷം കഠിന തടവ്

പാലക്കാട്: പത്ത് വയസുകാരിക്കെതിരെ അതിക്രൂരമായ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകന് 41 വർഷം കഠിന തടവും 200000 രൂപ പിഴയും. തച്ചനാട്ടുകര സ്വദേശി ഹംസക്കെതിരെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പാലക്കാട് നാട്ടുകൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ 23 രേഖകൾ ഹാജരാക്കുകയും 15 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.

Top