കൊച്ചി: കൊച്ചിയിലെ ടാറ്റു പീഡന കേസില്‍ പരാതിയുമായി ഒരു യുവതി കൂടി. ടാറ്റൂ ചെയ്യുന്നതിന് ഇടയില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയാണ് എത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കി. ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്.
ബംഗളൂരുവിലെ യുവതിയുടെ പരാതിയോടെ ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റു ആര്‍ടിസ്റ്റ് സുജീഷിനെതിരെ ആറ് കേസുകളായി. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നാല് കേസുകളും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തത്.