ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണിനെതിരായ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസ് കോടതി ഇന്ന് പരിഗണിക്കും. പൊലീസ് കുറ്റപത്രത്തിന്മേലുള്ള തുടര്‍നടപടികളും കോടതി ഇന്ന് തീരുമാനിക്കും. ജനപ്രതിനിധികള്‍ക്കെതിരെയുളള കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹി അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചെങ്കിലും പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം ദേശീയ ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിന് കാരണം ബ്രിജ് ഭൂഷണ്‍ ആയിരുന്നു എന്നും, ആ വൈരാഗ്യത്തെ തുടര്‍ന്നാണ് വ്യാജ പരാതി നല്‍കിയതെന്നും പ്രായപൂര്‍ത്തിയാവാത്ത താരത്തിന്റെ പിതാവ് വെളിപ്പെടുത്തിയത് കേസിനെ ദുര്‍ബലപ്പെടുത്തിയിരുന്നു. ഏഷ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പ് ട്രയല്‍സില്‍ മകള്‍ക്ക് യോഗ്യത ലഭിക്കാത്തതില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. അതിനാലാണ് വ്യാജ പരാതി എന്ന് വെളിപ്പെടുത്തുന്നത് എന്നും പിതാവ് പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ പിടിഐയോടാണ് പ്രതികരണം.

Top