മൃഗങ്ങളെ ലൈംഗിക ചൂഷ്ണം ചെയ്ത യുവാക്കള്‍ക്ക് തടവുശിക്ഷ

പെന്‍സില്‍വാലിയ: മൃഗങ്ങളെ ലൈംഗിക ചൂഷ്ണത്തിനിരയാക്കിയ യുവാക്കള്‍ക്ക് തടവുശിക്ഷ. 21 മുതല്‍ 40 വര്‍ഷം വരെയാണ് തടവുശിക്ഷ. മെസിന്‍ കോഫ്, ടെറി വാലസ് എന്നീ യുവാക്കളെയാണ് പെന്‍സിന്‍വാനിയന്‍ കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് മൃഗങ്ങളെ ലൈംഗിക ചൂഷണം ചെയ്തതിന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പശു, ആട്, പട്ടി, കുതിര തുടങ്ങിയ മൃഗങ്ങളെയാണ് ഇവര്‍ പീഡനത്തിന് ഇരയാക്കിയെന്ന് കോടതി കണ്ടെത്തി.

പെണ്‍കുതിരകളെയാണ് ഇവര്‍ പ്രധാനമായും പീഡനത്തിന് വിധേയമാക്കിയത്. ഇവര്‍ ലൈംഗിക ചൂഷണം ചെയ്ത മൃഗങ്ങളെ പെന്‍സിന്‍വേനിയന്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ക്രൂവലിറ്റി ആനിമല്‍സ് കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് കോടതി പറഞ്ഞു. സമൂഹത്തിന് അപമാനകരമാകുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് വളരെ കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് ക്ലിയര്‍ ഫീല്‍ഡ് കൗണ്ടി ഡിസ്ട്രിക് അറ്റോണി വില്യം ഷാ വ്യക്തമാക്കി.

Top