എന്‍ ഐ എഫ് ടിയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ പതിവാകുന്നു

nift-kannur

കണ്ണൂര്‍: കണ്ണൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ പതിവാകുന്നതായി പരാതി. നൂറിലധികം പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ക്യാമ്പസിന് പുറത്തെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരില്‍ നിന്നും ക്യാമ്പസിനുളളിലെ മെസ് ജീവനക്കാരനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടതായാണ് വിദ്യാര്‍ത്ഥിനികളുടെ വെളിപ്പെടുത്തല്‍.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, ധര്‍മ്മനശാലയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ അഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥിനികള്‍ ഏറെ കാലമായി നേരിടുന്ന ലൈംഗികാതിക്രമങ്ങളില്‍ ഒന്ന് മാത്രം. ഒരുകാലത്ത് ക്യാമ്പസിന് വെളിയിലിറങ്ങിയാല്‍ തുറിച്ച് നോട്ടവും ലൈംഗിക ചുവയോടെയുളള സംസാരവും മാത്രമായിരുന്നെങ്കില്‍ ഇന്ന് പെണ്‍കുട്ടികളെ പരസ്യമായി കയറി പിടിക്കുന്നതും പതിവായിരിക്കുന്നു. തലക്ക് അടിച്ച് വീഴ്ത്തി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാനുളള ശ്രമവും ഉണ്ടായി.

Top