ലൈംഗികാതിക്രമം; ഗൂഗിള്‍ 48 ഉദ്യോഗസ്ഥരെ പുറത്താക്കി

google

ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗൂഗിള്‍ 48 ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ. ലൈംഗികാതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയരായ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കുന്നുവെന്നും കമ്പനിയില്‍ നിന്നും പുറത്തുപോവാന്‍ വന്‍തുക വാഗ്ദാനം ചെയ്തുവെന്നുമുള്ള വാര്‍ത്തയ്ക്കു പിന്നാലെയാണ് പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്.

ലൈംഗികാതിക്രമ പരാതി ലഭിച്ചതിന് ശേഷം ഒമ്പത് കോടി ഡോളര്‍ (65.90 കോടി രൂപ ) എക്സിറ്റ് പാക്കേജ് ആയി വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പുറത്താക്കിയ 48 പേരില്‍ 13 പേര്‍ സീനിയര്‍ മാനേജര്‍മാരും മുതിര്‍ന്ന പദവികള്‍ വഹിച്ചിരുന്നവരാണ്. ലൈംഗികാതിക്രമങ്ങള്‍ പരാതിപ്പെടാന്‍ പുതിയ സംവിധാനങ്ങള്‍ ഗൂഗിള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും. പേര് വെളിപ്പെടുത്താതെ തന്നെ ജീവനക്കാര്‍ക്ക് പരാതിയറിയിക്കാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top