ലൈംഗികാനന്ദം ദൈവത്തിന്റെ വരദാനം; പോണിനെതിരെ മുന്നറിയിപ്പുമായി: ഫ്രാന്‍സിസ് മാര്‍പ്പാപ്

ത്തിക്കാന്‍ സിറ്റി: ലൈംഗികാനന്ദം ദൈവത്തിന്റെ വരദാനമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പക്ഷെ അച്ചടക്കവും ക്ഷമയും വേണം. പോണ്‍ വീഡിയോകള്‍ വലിയ അപകടമുണ്ടാക്കും. പോണ്‍ കാണുന്നത് ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കും. ലൈംഗികത വിലമതിക്കേണ്ട ഒന്നാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിക്കാന്‍ കഴിഞ്ഞ വര്‍ഷം പോപ്പ് പുരോഹിതര്‍ക്ക് അനുവാദം നല്‍കുകയും ചെയ്തു. കൂദാശയോ ആരാധനാക്രമമോ ഇല്ലാതെ ആശീര്‍വാദം നല്‍കാനാണ് അനുമതി നല്‍കിയത്. അനുഗ്രഹം തേടാനും സഭയോട് അടുത്തുനില്‍ക്കാനും ആഗ്രഹിക്കുന്നവരെ അതിരുവിട്ട ധാര്‍മിക വിചാരണയിലൂടെ തടയേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കര്‍ദിനാള്‍മാര്‍ക്ക് മാര്‍പ്പാപ്പ എഴുതിയ കത്തിന്റെ വിശദീകരണമായാണ് പുതിയ രേഖ പുറത്തിറക്കിയത്. അതേസമയം സഭയുടെ കാഴ്ചപ്പാടില്‍ വിവാഹം എന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലെ ആജീവനാന്ത ഉടമ്പടിയാണ്. എന്നാല്‍ അതിനു പുറത്തുനില്‍ക്കുന്നവര്‍ ആശീര്‍വാദം തേടിയെത്തിയാല്‍ പുറത്തുനിര്‍ത്തേണ്ടതില്ല എന്നാണ് സഭയുടെ തീരുമാനം.

കാമാസക്തി ബന്ധങ്ങളുടെ ദൃഢത ഇല്ലാതാക്കും. സ്വന്തം ആവശ്യവും സന്തോഷവും മാത്രമാണ് അവിടെ പരിഗണിക്കപ്പെടുന്നതെന്ന് പോപ്പ് പറഞ്ഞു. പുരോഹിത ഹൃദയത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രലോഭനം എന്നാണ് 2022ല്‍ അദ്ദേഹം പോണിനെ കുറിച്ച് പറഞ്ഞത്. പോണ്‍ കാണുന്ന വൈദികരെയും കന്യാസ്ത്രീകളെയും തനിക്ക് അറിയാം. അവര്‍ ഫോണുകളില്‍ നിന്ന് ആ പ്രലോഭനം ഒഴിവാക്കണമെന്നും പോപ്പ് ഉപദേശിച്ചു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ക്രിമിനല്‍ പോണോഗ്രഫിയെക്കുറിച്ച് മാത്രമല്ല താന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

Top